Welcome to our school

GVHSS KOPPAM. സ്ഥാപിതം1969. കൊപ്പം, വിളയൂര്‍, കുലുക്കല്ലൂര്‍, പട്ടാമ്പി, തിരുവേഗപ്പുറ പഞ്ചായത്തുകളില്‍ നിന്നായി രണ്ടായിരത്തിലധികം കുട്ടികളുടെ സെക്കണ്ടറി വിദ്യാഭ്യാസ കേന്ദ്രം. പട്ടാമ്പി ഉപജില്ലയില്‍ ഏറ്റവുമധികം കുട്ടികള്‍ പഠിക്കുന്ന ഗവ: ഹൈസ്കൂള്‍. ഒരു ദശാബ്ദത്തോളമായി SSLC പരീക്ഷയില്‍ എഴുപത്തഞ്ച് ശതമാനത്തിലധികം റിസള്‍ട്ട് നിലനിര്‍ത്തുന്ന സ്ഥാപനം തുടങ്ങി വിശേഷണങ്ങള്‍ ഏറെയാണ് കൊപ്പം ഗവ: ഹൈസ്കൂളിന്. പക്ഷെ, ഞങ്ങള്‍ കേള്‍ക്കാനിഷ്ടപ്പെടുന്നത് 'സാധാരണക്കാരന്റെ വിദ്യാലയം' എന്നതാണ്. അതെ കൊപ്പം ഗവ: ഹൈസ്കൂള്‍. THE COMMON MAN'S SCHOOL.


Administration

Head Master
VILASINI.C
P.T.A President
RAGHAVAN MASTER

Photot Gallery


SUB.DIST.IT.CHAMPIONS

CWSN CLASSROOM

school parliament

News

ജില്ലാതലമേളകളില്‍ കൊപ്പം ഹൈസ്കൂളിന് വന്‍വിജയം
വാണിയംകുളം ടി.ആര്‍.കെ.എച്ച്.എസ്.എസില്‍ വെച്ചു നടന്ന ‍ജില്ലാതലമേളകളില്‍ കൊപ്പം ഹൈസ്കൂളിന് വന്‍വ്ജയം....വെബ്പേജ് ഡിസൈനിംഗില്‍ 10-F ക്ളാസ്സിലെ ഫാസില്‍ ഒന്നാം സ്ഥാനം നേടിയാണ് വിജയക്കുതിപ്പിനു തുടക്കമിട്ടത്. 9-Jക്ളാസ്സിലെ തസ്നീം മുസ്തഫ ഐ.ടി പ്രൊജക്റ്റില്‍ നേടിയ ഒന്നാം സ്ഥാനവും 10-I ക്ളാസ്സിലെ ജാബിര്‍ ഹുസ്സൈന്‍ മലയാളം ടൈപ്പിംഗില്‍ നേടിയ മൂന്നാം സ്ഥാനവും ചേര്‍ന്നപ്പോള്‍ പാലക്കാട് ജില്ലയിലെ മികച്ച ഐ.ടി സ്കൂളുകളായ രണ്ട് എണ്ണങ്ങളില്‍ ഒന്നായി സ്കൂള്‍ ഉയര്‍ത്തപ്പെട്ടു. കേരളത്തിലെ ഐ.സി.ടി സ്കൂളില്‍ ഒന്നായി ഉയര്‍ത്തപ്പെട്ടതിനു പിന്നാലെയുള്ള ഈ നേട്ടം കൊപ്പത്തിനു സമ്മാനിച്ചത് അഭിമാനത്തിന്റെ ഒരു പൊന്‍തൂവല്‍ കൂടിയാണ്. സാമൂഹ്യശാസ്ത്ര മേളയില്‍ അറ്റ്ലസ് നിര്‍മാണത്തില്‍ 10-H ലെ നിഖിലും ഈ നേട്ടം ആവര്‍ത്തിച്ചു.

Address

Place: KOPPAM
Phone: 04662265333
Email: gvhsskoppam@gmail.com