Welcome to our school

ചരിത്രമുറങ്ങുന്ന രായിരനെല്ലൂര്‍ മലയുടെ താഴ്വാരത്തില്‍, പച്ച പിടിച്ച കുന്തിപ്പുഴയുടെ തീരങ്ങളില്‍, പാലക്കാട് ജില്ലയുടെ വടക്കു പടിഞ്ഞാറന്‍ ഭാഗത്തായി നിലകൊള്ളുന്ന വിളയൂര്‍ പഞ്ചായത്തിലെ എടപ്പലം ഗ്രാമം. സാമൂഹിക സാംസ്ക്കാരിക മേഖലകളിലാകട്ടെ വളരെ പിന്നോക്കം നിന്നിരുന്ന പ്രദേശവും. ഹൈസ്ക്കൂളുകളില്ലാത്ത ചുരുക്കം ചില പഞ്ചായത്തുകളില്‍ ഒന്നായിരുന്നു ഇത്. സെക്കന്ററി വിദ്യാഭ്യാസം നേടാന്‍ പ്രയാസപ്പെട്ടിരുന്ന കാലം.എന്നാല്‍ ഹൈസ്ക്കൂളുകളില്ലാത്ത വിദ്യാലയങ്ങളില്‍ വിദ്യാലയങ്ങള്‍ അനുവദിക്കാന്‍ 1995-ല്‍ സര്‍ക്കാര്‍ ഉത്തരവായി. പരിമിതമായ ഭൗതികസാഹചര്യങ്ങളോടെ കേവലം 110 കുട്ടികളുമായ് പ്രഥമ എട്ടാം ക്ളാസ് തുടങ്ങി.1998 അധ്യയനവര്‍ഷത്തില്‍ മൂന്ന് സയന്‍സ്, രണ്ട് ഹ്യുമാനിറ്റീസ്, ഒരു കൊമേഴ്സ് ബാച്ചുകളോടെ ഇവിടെ ഹയര്‍സെക്കന്ററി വിഭാഗവും ആരംഭിച്ചു. 1995-1999 വരെ യതീംഖാന കമ്മിറ്റി ജനറല്‍സെക്രട്ടറി കൂടിയായിരുന്ന വി.പി.കുഞ്ഞിമൊയ്തീന്‍ഹാജി എന്ന വാപ്പുട്ടിഹാജിയായിരുന്നു സ്ക്കൂള്‍ മാനേജര്‍. അദ്ദേഹത്തിന്റെ മരണാനന്തരം പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ മാനേജര്‍ പദവി ഏറ്റെടുത്തു. 2009-സേ അദ്ദേഹത്തിന്റെ ദേഹവിയോഗത്തെ തുടര്‍ന്ന് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ മാനേജരായി. 1995 മുതല്‍ 2003 വരെ ശ്രീ. കെ.എസ്.കൃഷ്ണകുമാറായിരുന്നു ഹെഡ്മാസ്റ്റര്‍. ഇപ്പോള്‍ ശ്രീ.കുഞ്ഞിക്കമ്മസാര്‍ ഹെഡ്മാസ്റ്ററായി തുടരുന്നു. പാഠ്യ പാഠ്യേതര വിഷയങ്ങളില്‍ കൈത്താങ്ങായി പി.ടി.എ യും ഒപ്പമുണ്ട്. വിദ്യാഭ്യാസ-സാമൂഹ്യ- സാംസ്ക്കാരിക മേഖലകളില്‍ എടപ്പലം ഗ്രാമത്തെ ഉന്നതിയിലെത്തിക്കാന്‍ ഈ സ്ഥാപനത്തിന് കഴിഞ്ഞിട്ടുണ്ട്.
Administration
| Head Master KUNHIKKAMMA.C |
P.T.A President murali |
|---|
News
Address
Place: EDAPPALAM
Phone: 04662315720
Email: ptmyhss@gmail.com
Phone: 04662315720
Email: ptmyhss@gmail.com