![]() |
![]() |
ഗണിതം ബുദ്ധിമുട്ടുള്ള വിഷയമല്ല. രസിച്ചു പഠിക്കാനുള്ളതാണത്. സ്വയം ചെയ്തു നോക്കി ശരിയെന്നു ബോദ്ധ്യപ്പെടാനുള്ള അനവധി കാര്യങ്ങളുണ്ടതില്‍. വരകളും കോണുകളും നിര്‍മ്മിച്ച് അവ തമ്മിലുള്ള പരസ്പര ബന്ധങ്ങള്‍ നിരീക്ഷിക്കുന്നത് പുരാതന കാലം മുതല്‍ തന്നെ മനുഷ്യ ബുദ്ധിയെ വളരെയധികം ഭ്രമിപ്പിച്ചിരുന്നു. യൂക്ലിഡിനെ പോലുള്ള മഹാരഥന്‍മാര്‍ മണലില്‍ വരച്ചാണ് നിരീക്ഷണങ്ങള്‍ നടത്തിയിരുന്നത്. വരക്കുകയും നിരീക്ഷിക്കുകയും ചെയ്യുന്നതിന് സാങ്കേതിക വിദ്യയുടെ ഈ യുഗത്തില്‍ നമുക്ക് മണലാവശ്യമില്ല. അതു ചെയ്യുന്നതിന് ഇന്ന് ഡ്രോയിങ്ങ് ജ്യോമെട്രി (Dr. Geo), കെ ഇന്ററാക്റ്റീവ് ജ്യോമെട്രി (kig), കാര്‍മെറ്റല്‍, ജിയോജിബ്ര തുടങ്ങിയ സോഫ്റ്റ് വേറുകളുപയോഗിക്കാം. ജിയോജിബ്ര ഉപയോഗിച്ചു തയ്യാറാക്കിയ ഒരു പഠന സഹായിയാണ് ഈ സോഫ്റ്റ് വേര്‍. എട്ടാം ക്ലാസിലെ ഗണിത പുസ്തകത്തെ അധികരിച്ച് തയ്യാറാക്കിയാതാണ് ഇത്. പാഠപുസ്തകത്തില്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന പ്രവര്‍ത്തനങ്ങളെയും പദ്ധതികളെയും അതേപടി പിന്തുടരുന്ന സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്. ഇതിലെ പേജുകള്‍ വായിക്കാനുള്ളവയല്ല, മറിച്ച് ചെയ്തു നോക്കുന്നതിനുള്ളവയാണ്. നിരീക്ഷണങ്ങള്‍ നിങ്ങളുടെ നോട്ടു ബുക്കില്‍ ഓരോ സമയത്തും കുറിച്ചിടാന്‍ മറക്കരുത്. |
![]() | ![]() |